Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthencruz

എ​ടി​എം ത​ക​ർ​ത്ത് മോ​ഷ​ണ ശ്ര​മം; ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

കൊ​ച്ചി: എ​ടി​എം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.  കൊ​ച്ചി പു​ത്ത​ൻ​കു​രി​ശി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​സം നാ​ഗോ​ൺ സ്വ​ദേ​ശി നൂ​ർ അ​മീ​ൻ (26), പ​ശ്ചി​മ ബം​ഗാ​ൾ ഗോ​പാ​ൽ ന​ഗ​ർ സ്വ​ദേ​ശി ബി​ജ​യ് സ​ർ​ക്കാ​ർ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ 23-ാം തീ​യ​തി പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ൾ പു​ത്ത​ൻ​കു​രി​ശി​ലെ എ​ടി​എം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ​ണം എ​ടു​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രും സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. മ​ഴ​ക്കോ​ട്ടും ഹെ​ൽ​മെ​റ്റും ധ​രി​ച്ചാ​ണ് പ്ര​തി​ക​ൾ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച​ത്. 

എ​ടി​എം മെ​ഷീ​ന്‍റെ ഡി​സ്പെ​ൻ​സ​റി യൂ​ണി​റ്റി​നും മ​റ്റ് ഭാ​ഗ​ങ്ങ​ൾ​ക്കും ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ക​രി​മു​ക​ൾ ഭാ​ഗ​ത്തു​നി​ന്ന് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. 

Latest News

Corehub Up